പ്രഭാസിനെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്, എന്തായാലും അനുഷ്കയെ കെട്ടില്ല: കാജൽ

ചിപ്പി പീലിപ്പോസ്

ഞായര്‍, 27 ഒക്‌ടോബര്‍ 2019 (16:02 IST)
തെന്നിന്ത്യയുടെ സൂപ്പർതാരങ്ങളായ പ്രഭാസും അനുഷ്ക ഷെട്ടിയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ബാഹുബലി സിനിമ ഇറങ്ങിയത് മുതൽ വന്നതാണ്. എന്നാൽ, തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്ന് വ്യക്തമാക്കി ഇരുവരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, നടി കാജൽ അഗർവാളും ഇതുതന്നെയാണ് പറയുന്നത്. 
 
ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെയാണ് അവതാരിക പ്രഭാസ്-അനുഷ്‌ക വിവാഹത്തെക്കുറിച്ച് കാജലിനോട് ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ബാഹുബലിക്ക് ശേഷം പ്രേക്ഷക മനസ്സില്‍ ചേക്കേറിയ പ്രഭാസ്-അനുഷ്‌ക ജോഡി പ്രണയത്തിലല്ലെന്നും അവര്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും കാജല്‍ പറയുന്നു. 
 
അവർ സുഹൃത്തുക്കളാണ്. എന്നാണ് ഈ ഗോസിപ്പുകള്‍ അവസാനിക്കുക എന്നത് അറിഞ്ഞൂടാ. ഇവരില്‍ ഒരാള്‍ വിവാഹം ചെയ്യുന്നത് വരെ അത് തുടര്‍ന്നു കൊണ്ടിരിക്കും. – കാജല്‍ പറഞ്ഞു.
 
കൂടാതെ, തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങളും കാജല്‍ പങ്കുവച്ചു. ഭാവി വരനെ കുറിച്ച് ഒട്ടേറെ സങ്കല്‍പങ്ങള്‍ ഉണ്ടെന്നു പറഞ്ഞ കാജല്‍ സ്‌നേഹം, കരുതല്‍ എന്നിവയ്‌ക്കൊപ്പം ആത്മീയതയിലും താത്പര്യമുള്ളയാളായിരിക്കണം എന്നും പറഞ്ഞു. സിനിമയില്‍ ആരെയാണ് വിവാഹം ചെയ്യാന്‍ താല്‍പര്യമെന്ന അവതാരികയുടെ ചോദ്യത്തിന് പ്രഭാസ് എന്നായിരുന്നു കാജലിന്റെ മറുപടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍