നന്തി അവാർഡ്; ജാനകിയമ്മയെ പിന്നിലാക്കി കെ എസ് ചിത്ര

Webdunia
തിങ്കള്‍, 20 നവം‌ബര്‍ 2017 (13:58 IST)
ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നന്തി അവാര്‍ഡില്‍ 2014ലെ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി കെ എസ് ചിത്ര. റെക്കോർഡ് നേട്ടമാണ് ഗായികയ്ക്ക് ലഭിച്ചത്. എറ്റവും കൂടുതൽ തവണ മികച്ച ഗായികയ്ക്കുള്ള അവാർഡ് വാങ്ങിക്കുന്ന ആളായി ചിത്ര മാറി.
 
തെന്നിന്ത്യയുടെ സ്വരമാധുരി മറികടന്നത് എസ്.ജാനകിയെന്ന വിഖ്യാത ഗായികയുടെ റെക്കോര്‍ഡ്. ഇത് 11-ആം തവണയാണ് ആന്ധ്രാ സര്‍ക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള നന്തി അവാര്‍ഡ് ചിത്രയ്ക്ക് ലഭിക്കുന്നത്. 10 തവണ അവാര്‍ഡ് സ്വന്തമാക്കിയ എസ് ജാനകിയുടെ റെക്കോഡാണ് ഇതോടെ ചിത്ര മറികടന്നത്.
 
മുകുന്ദ എന്ന ചിത്രത്തിലെ ഗാനത്തിനാണ് ചിത്രയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്. വിജയ് യേശുദാസിനാണ് 2014ലെ മികച്ച ഗായകനുള്ള പുരസ്‌കാരം. സംസ്ഥാന വിഭജനത്തെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളായി പ്രഖ്യാപിക്കാതിരുന്ന പുരസ്‌കാരങ്ങള്‍ ഇപ്പോള്‍ ഒരുമിച്ച് പ്രഖ്യാപിക്കുകയായിരുന്നു. 
 
ആറു പ്രാവശ്യം ദേശീയ പുരസ്‌കാരം നേടി ആ വിഭാഗത്തിലും ചിത്രയ്ക്കാണ് റെക്കോര്‍ഡ്. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ 34 പുരസ്‌കാരങ്ങളാണ് കെഎസ് ചിത്രയുടെ ആലാപനത്തെ തേടിയെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article