വമ്പൻ തിരിച്ചുവരവിനൊരുങ്ങി ജോഷി, അണിയറയിൽ ഒരുങ്ങുന്നത് മമ്മൂട്ടി ചിത്രം?

Webdunia
ശനി, 29 ഡിസം‌ബര്‍ 2018 (10:14 IST)
ന്യൂഡല്‍ഹി, സംഘം, സൈന്യം, നായര്‍ സാബ്, ധ്രുവം, മഹായാനം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മമ്മൂട്ടി - ജോഷി ടീം. ഈ കൂട്ടുകെട്ടിൽ ഏറ്റവും ഒടുവിലായി പിറന്നത് മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി ട്വന്റിയാണ്.
 
വീണ്ടും ഈ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ കേൾക്കുന്നത്. എക്കാലത്തേയും മികച്ച ചില ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ ഉദാഹരണമായുണ്ടാകുമ്പോൾ ഇനി ആരാധകർ കാത്തിരിക്കുന്നതും അത്തരത്തിൽ ഒരു ചിത്രത്തിന് വേണ്ടിയായിരിക്കും.
 
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സജീവ് പാഴൂരാണ് പുതിയ ചിത്രത്തിനായി തിരക്കഥ ഒരുക്കുക എന്നും റിപ്പോർട്ടുകൾ പറയുന്നു. മോഹന്‍ലാല്‍ നായകനായി 2015ൽ എത്തിയ ലൈല ഓ ലൈല ആണ് ജോഷി അവസാനമായി സംവിധാനം ചെയ്ത ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

Next Article