കഥ ഇതുവരെ, കൂടെവിടെ, എന്റെ ഉപാസന, പ്രാണം, രാക്കുയിലിൻ രാഗസദസ്സിൽ, ആദാമിന്റെ വാരിയെല്ല്, അക്ഷരങ്ങൾ, പ്രണാമം, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്നീ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ഫീൽ പറഞ്ഞറിയിക്കാൻ കഴിയില്ല. ഓരോ സീനിലും പ്രേക്ഷകരുടെ മനസ്സിലേക്ക് ഈ കൂട്ടുകെട്ട് ആഴ്ന്നിറങ്ങുകതന്നെയായിരുന്നു.
ഇവർ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത നിരന്തരം വന്നുകൊണ്ടിരുന്നെങ്കിലും ഇതുവരെയായി അതിൽ ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ ജോഡി വീണ്ടും ബിഗ് സ്ക്രീനിൽ തിളങ്ങുന്നത് കാണാനായി ആരാധകർ നിരവധിയുണ്ട്. പ്രണമാത്തിലെ പ്രതാപനും ഉഷയുമായും അക്ഷരങ്ങളിലെ ജയദേവനും ഭാരതിയുമായും ഇവർ വീണ്ടും എത്തുന്നതിനായി കാത്തിരിക്കുകതന്നെ ചെയ്യാം.