പരുക്കനും, മനുഷ്യത്വഹീനനുമെന്ന് ആദ്യ നോട്ടത്തിൽ തോന്നുന്ന പൊലീസ് ഓഫീസറുടെ യഥാർഥ സ്വത്വം വെളിപ്പെടുത്തുന്ന ജോസഫ് എന്ന കഥാപാത്രം- ജോജുവിന്റെ അഭിനയത്തെ ജൂറി പരാമർശിച്ചതിങ്ങനെ

Webdunia
ബുധന്‍, 27 ഫെബ്രുവരി 2019 (18:19 IST)
49മത് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച സ്വഭാവനടനുളള പുരസ്കാരമാണ് നടൻ ജോജു ജോർജിനെ തേടിയെത്തിയിരിക്കുന്നത്. ജോസഫിലേയും, ചോലയിലേയും അഭിനയത്തിനാണ് ജോജുവിനെത്തേടി ഈ പുരസ്കാരമെത്തിയിരിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റായി മാത്രം ഒതുങ്ങിയ ജോജുവിന്റെ അഭിനയ ജീവിതത്തിൽ ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ജോസഫിലെ പൊലീസ് ഉദ്യോഗസ്ഥൻ.
 
എം പത്മകുമാർ സംവിധാനം ചെയ്ത ജോസഫിൽ റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു ജോജു അവതരിപ്പിച്ചിരുന്നത്. പത്മകുമാറിലെ പരിചയസമ്പന്നനായ സംവിധായകൻ ജോജുവിലെ പ്രതിഭയുളള നടനെ കണ്ടെത്തുകയാണ് ചിത്രത്തിലൂടെ. 
 
സമകാലീന പ്രാധാന്യമുളള വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരുന്നത്. ചിത്രത്തിലെ ഗാനത്തിനും മികച്ച പിന്തുണയാണ് ലഭിച്ചിരുന്നത്. 41 വയസ്സുകാരനായ ജോജു 58 വയസ്സുകാരനായ ജോസഫിലേക്ക് കൂടുമാറുമ്പോൾ പ്രേക്ഷർക്ക് സമ്മാനിക്കുന്നത് മികച്ചൊരു ദ്രശ്യാനുഭവമാണ്. 
 
വില്ലനായും, കോമെഡിയനായും കണ്ടിട്ടുളള ജോജുവിനെയല്ല നാം ഈ ചിത്രത്തിൽ കാണുന്നത്. ഈ ചിത്രത്തിലെ ‘പണ്ട് പാടവരമ്പത്തിലൂടെ‘ എന്ന പാട്ടിലൂടെ ജോജു പിന്നണി ഗാന രംഗത്തെക്കു കൂടിയാണ് ചുവട് വച്ചിരിക്കുന്നത്. ഇരുപതു വർഷമായി സിനിമയലെത്തിയ ജോജുവിന്റെ കരിയറിലെ തന്നെ ബ്രേക്ക് തന്നെ എന്നു പറയാം ജോസഫ് എന്ന ചിത്രം.  

അനുബന്ധ വാര്‍ത്തകള്‍

Next Article