ജോണ്‍ പോളിനെ ഓര്‍ത്ത് നടന്‍ മനോജ് കെ ജയന്‍. സിനിമാ മേഖലയില്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ അങ്കിള്‍ എന്നാണ് വിളിക്കാറുള്ളതെന്നും ഹൃദയവിശാലതയുള്ള മനുഷ്യനായിരുന്നു അദ്ദേഹമെന്നും മനോജ് പറയുന്നു.
മനോജ് കെ ജയന്‍: മലയാളത്തിലെ എണ്ണം പറഞ്ഞ തിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്നു ജോണ്‍പോള്‍ അടുപ്പമുള്ളവര്‍ സ്‌നേഹത്തോടെ 'അങ്കിള്‍' എന്നു വിളിച്ചിരുന്ന ഹൃദയവിശാലത ഉള്ള മനുഷ്യന്‍ .മലയാളത്തിലെ ഏറ്റവും നല്ല ഒരുപാട് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് .കാറ്റത്തെ കിളിക്കൂടും ,ഓര്‍മ്മയ്ക്കായിയും ,ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവുമൊക്കെ, അതില്‍ ചിലതു മാത്രം .അദ്ദേഹത്തിന്റെ തിരക്കഥയില്‍ വിരിഞ്ഞ ഭരതേട്ടന്റെ 'ചമയം'എനിക്ക് ഒരിക്കലും മറക്കാനാവാത്ത സിനിമയാണ് .ചമയത്തിലെ ആന്റ്റോ യെ എനിക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കാണുന്നു .എന്റെ അഭിനയജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു ആ ചിത്രം.