ജോണ്‍ പോളിന് ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമാലോകം

കെ ആര്‍ അനൂപ്

ശനി, 23 ഏപ്രില്‍ 2022 (14:01 IST)
ജോണ്‍ പോളിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് മലയാള സിനിമാ ലോകം കേട്ടത്. അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aju Varghese (@ajuvarghese)

അധ്യാപകനായിരുന്ന പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചു മക്കളില്‍ നാലാമനായി 1950 ഒക്ടോബര്‍ 29നാണ് ജോണ്‍ പോള്‍ ജനിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

മഹാരാജാസ് കോളേജില്‍ നിന്ന് എക്കണോമിക്‌സില്‍ ബിരുദാനന്തരബിരുദ നേടിയ അദ്ദേഹം കാനറാ ബാങ്കില്‍ ജോലി നോക്കിയിരുന്നു. സിനിമയില്‍ സജീവമായതോടെ ആ ജോലി രാജി വെച്ചു.
ഐ വി ശശിയുടെ 'ഞാന്‍, ഞാന്‍ മാത്രം' എന്ന സിനിമയ്ക്ക് കഥയെഴുതി കൊണ്ടാണ് അദ്ദേഹം സിനിമാ ലോകത്ത് തന്റെ വരവറിയിച്ചത്.
കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയായിരുന്നു ജോണ്‍ പോള്‍ അവസാനമായി എഴുതിയത്.
കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലില്‍ ഇത്തിരിനേരം, ഈറന്‍ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങി ജോണ്‍പോള്‍ ചിത്രങ്ങള്‍ എത്ര കണ്ടാലും മതിവരില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍