മമ്മൂട്ടിയെ കുറിച്ച് വാചാലനായി തിരക്കഥാകൃത്തും സംവിധായകനും നടനുമായ ജോണ്‍ പോള്‍. മമ്മൂട്ടിയുടെ ശത്രു മമ്മൂട്ടി തന്നെയാണെന്ന് ജോണ്‍ പോള്‍ പറഞ്ഞു. മമ്മൂട്ടിയുടെ സിനിമ തിരഞ്ഞെടുപ്പുകളെ കുറിച്ചാണ് ജോണ്‍ പോള്‍ ഒരു അഭിമുഖത്തില്‍ പരാമര്‍ശിച്ചത്. ചലഞ്ചിങ് ആയ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള കഴിവ് മമ്മൂട്ടിക്ക് ഇപ്പോഴും ഉണ്ടെന്ന് ജോണ്‍ പോള്‍ പറയുന്നു.
'സ്വയം മറന്ന് നിറഞ്ഞാടുന്ന നിരവധി കഥാപാത്രങ്ങള്‍ മമ്മൂട്ടിയുടേതായിട്ടുണ്ട്. അതിലൊന്ന് അമരത്തിലെ അച്ചൂട്ടി എന്ന കഥാപാത്രമാണ്. എന്നാല്‍ എനിക്ക് മമ്മൂട്ടിയുടെ മറക്കാനാവാത്ത കഥാപാത്രം തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ് ആണ്. അതുവരെ കണ്ട മമ്മൂട്ടിയുടെ കഥാപാത്രത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു ബാലന്‍ മാഷ്. ചിത്രത്തില്‍ അമ്മയുടെ വിഷം പുരട്ടിയ ഉരുളകള്‍ക്ക് വേണ്ടിയുള്ള ബാലന്‍ മാഷിന്റെ കാത്തിരിപ്പ് രംഗം ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല,' ജോണ്‍ പോള്‍ പറയുന്നു.