ജീത്തു ജോസഫിന്റെ മിസ്‌റ്റർ റൗഡിയായി കാളിദാസ് ജയറാം?

Webdunia
വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (15:43 IST)
ജീത്തു ജോസഫിന്റെ അടുത്ത ചിത്രത്തിൽ നായകനായി കാളിദാസ് ജയറാം എത്തുന്നു എന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. കാളിദാസ് തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയതു. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് കാളിദാസ് ഫേസ്‌ബുക്ക് പേജിലൂടെ പറയുകയും ചെയ്‌തിരുന്നു.
 
എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ജീത്തു ജോസഫ്-കാളിദാസ് കൂട്ടുകെട്ടിൽ ഇറങ്ങാൻ പോകുന്ന ചിത്രത്തിന്റെ പേരാണ്. ജീത്തു തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പേര് 'മിസ്‌റ്റർ റൗഡി' എന്നാണ്. ഈ മാസം ഒമ്പതിന് ചിത്രീകരണം ആരംഭിക്കാൻ പോകുന്ന 'മിസ്‌റ്റർ റൗഡി'യുടെ പ്രധാന ലൊക്കേഷൻ  എറണാകുളമായിരിക്കും. ചിത്രത്തിൽ കാളിദാസിന്റെ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്.
 
ഷെബിൻ ബെൻസൺ, ഗണപതി, വിഷ്‌ണു ഗോവിന്ദൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. 
ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടും.

അനുബന്ധ വാര്‍ത്തകള്‍

Next Article