കൂട്ടത്തിലെ മന്മദൻ ആര്? ദുൽഖറിന്റെ പേര് പറഞ്ഞ് ജയം രവി

നിഹാരിക കെ എസ്
വെള്ളി, 25 ഒക്‌ടോബര്‍ 2024 (14:17 IST)
ദുൽഖർ സൽമാനെ കുറിച്ച് ജയം രവി നടത്തിയ പരാമർശം ശ്രദ്ധേയമാകുന്നു. മന്മദൻ എന്നാണ് ജയം രവി ദുൽഖറിനെ വിശേഷിപ്പിക്കുന്നത്. ബ്രദർ എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വാക്കുകൾ. ഞങ്ങൾ ചില വാക്കുകൾ പറയും, അത് താങ്കളുടെ ഗ്യാങ്ങിൽ ഏറ്റവും അധികം ചേരുന്നത് ആർക്കാണെന്ന് പറയണം എന്ന സെഗ്മെന്റിലാണ് ജയം രവി ദുൽറിനെ കുറിച്ച് പറയുന്നത്. കൂട്ടത്തിലെ മന്മദൻ ആരാണെന്നായിരുന്നു ചോദ്യം. അങ്ങനെ പ്രത്യേകിച്ച് ആരും ഇല്ല എന്ന് പറഞ്ഞ് ആദ്യം പിന്മാറാൻ ശ്രമിച്ചുവെങ്കിലും പിന്നീട് കാരണ സഹിതം ജയം രവി വ്യക്തമാക്കി.
 
'ഏതൊരു ആൺ ആണെങ്കിലും പെൺ ആണെങ്കിലും എല്ലാവർക്കും ഫ്രീയായി സംസാരിക്കാൻ സാധിക്കുന്നു എന്ന മൈന്റ് സെറ്റ്, അതാണ് വിഷയം. അത് ഇപ്പോഴത്തെ ജനറേഷനിൽ എല്ലാവർക്കുമുണ്ട്. അതിൽ ദുൽഖർ സൽമാൻ, അദ്ദേഹം വന്നാലേ എല്ലാ ഗേൾസും കാണാൻ വേണ്ടി മാത്രം വരും. ദുൽഖറിൽ ആ ഒരു കാന്തികശക്തിയുണ്ട്. എനിക്കും അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. എന്നെ പോലുള്ളവർക്കും ഇഷ്ടമാണ്, ഗേൾസിനും ഇഷ്ടമാണ്, ദുൽഖറിനോട് സംസാരിക്കണം എന്ന് തോന്നും അത്തരമൊരു മാഗ്നറ്റിസം ഉണ്ട് എന്നാണ് പറഞ്ഞത്', ജയം രവി വ്യക്തമാക്കി.
 
അതേസമയം, നീണ്ട ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് ദുൽഖർ. ലക്കി ഭാസ്കർ എന്ന തെലുങ്ക് ചിത്രത്തിന്റെ റിലീസ് തിരക്കിലാണ് ദുൽഖർ ഇപ്പോൾ. അതിനുശേഷം മൂന്ന് സിനിമകൾ ആണ് ദുൽഖറിന്റേതായി പ്രഖ്യാപനം നടത്താനായി ഇരിക്കുന്നത്. സൗബിൻ ഷാഹിർ, നഹാസ് ഹിദായത്ത്, ഗിരീഷ് എ.ഡി എന്നീ സംവിധായകർക്കൊപ്പമാണ് ദുൽഖറിന്റെ പുതിയ സിനിമകൾ.
 

അനുബന്ധ വാര്‍ത്തകള്‍

Next Article