Lucky Bhaskar Trailer: ഇന്ത്യയിൽ ബഹുമാനം കിട്ടണമെങ്കിൽ പണം വേണം,കൊത്തയ്ക്ക് ശേഷം ദുൽഖർ സ്ക്രീനിൽ, ആഘോഷമാക്കാൻ ആരാധകർ

അഭിറാം മനോഹർ

ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (11:58 IST)
Lucky Bhaskar, Dulquer Salman
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ സിനിമയായ ലക്കി ഭാസ്‌കറിന്റെ ട്രെയ്ലര്‍ പുറത്ത്. ദീപാവലി റിലീസായി ഒക്ടോബര്‍ 31ന് റിലീസ് ചെയ്യുന്ന സിനിമ നിര്‍മിച്ചിരിക്കുന്നത് തെലുങ്കിലെ പ്രമുഖ ബാനറുകളായ സിതാര എന്റര്‍ടൈന്മെന്‍്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെയറര്‍ ഫിലിംസാണ് സിനിമ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
 
സാധാരണക്കാരന്റെ അസാധാരണമായ യാത്ര എന്ന വിശേഷണത്തോടെ അവതരിപ്പിക്കുന്ന ലക്കി ഭാസ്‌ക്കറില്‍ മിഡില്‍ ക്ലാസുകാരനായ ഭാസ്‌കര്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന അസാധാരണമായ സംഭവങ്ങളെയാണ് അവതരിപ്പിക്കുന്നത്. സിനിമയില്‍ നെഗറ്റീവ് ഷെയ്ഡുള്ള നായക കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത് എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. മീനാക്ഷി ചൗധരിയാണ് സിനിമയില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത്. 2023ലെ ഓണസീസണിന് ശേഷം ഇതാദ്യമായാണ് ഒരു ദുല്‍ഖര്‍ സിനിമ റിലീസിനായി എത്തുന്നത് എന്നതിനാല്‍ മലയാളി പ്രേക്ഷകരും സിനിമയെ ആകാംക്ഷയോടെയാണ് കാണുന്നത്. കൊത്തയിലെ പരാജയം സിനിമ തീര്‍ക്കുമോ എന്ന ആകാംക്ഷയും പ്രേക്ഷകര്‍ക്കുണ്ട്. ഒക്ടോബര്‍ 31ന് തെലുങ്ക്,മലയാളം,തമിഴ്,ഹിന്ദി,കന്നഡ ഭാഷകളികാഉം സിനിമ റിലീസ് ചെയ്യുക.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍