ബാഹുബലി മാറി ഒടിയനാകാൻ ദിവസങ്ങൾ മാത്രം? പ്രൊമോഷനോ അതോ വെറും തള്ള് മാത്രമോ?

Webdunia
തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (14:27 IST)
മോഹൻലാൽ നായകനായ ഒടിയൻ ഡിസംബർ 14നാണ് റിലീസ് ചെയ്യുക. മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം ശ്രീകുമാർ മേനോൻ ആണ്. മലയാളത്തിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത പ്രമോഷനാണ് സംവിധായകനും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും നടത്തുന്നത്.
 
മലയാളത്തിൽ ഇന്നുവരെ റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളുടെയും എല്ലാ റെക്കോർഡും ഒടിയൻ തകർക്കുമെന്നാണ് സംവിധായകൻ പറയുന്നത്. എന്നാൽ, പ്രൊമോഷൻ കൂടുതൽ അല്ലേയെന്നും വെറും തള്ള് മാത്രമാകുന്നില്ലേ എന്നും ചിലർ ചോദിക്കുന്നുണ്ട്. വെറുതേ തള്ളിയാൽ താങ്കൾക്ക് തന്നെ ദോഷം ചെയ്യുമെന്ന് ശ്രീകുമാർ മേനോന് സോഷ്യൽ മീഡിയ മുന്നറിയിപ്പ് നൽകുന്നുണ്ട്. 
 
മൂവി ട്രാക്കർ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന ചില പോസ്റ്റുകൾ:
 
ഒടിയന്റെ പ്രൊമോഷനിൽ ഏറ്റവും മോശമായി തോന്നിയ കാര്യം അതിന്റെ സംവിധായകന്റെ ഇന്റർവ്യൂസ് തന്നെയാണ്. പുള്ളി പലപ്പോഴും സ്വപ്നലോകത്താണ് എന്ന് തോന്നിപ്പോകും,ഇനി മുതൽ ബാഹുബലി മാറി ഒടിയൻ എന്ന് പറയും പോലും. ഇംഗ്ലണ്ടിൽ 16000 ഷോസ്, ജപ്പാനിൽ രജനികാന്ത് സിനിമയുടെ അതെ സ്വീകാര്യത,ലോകം മലയാള സിനിമയെ ഒടിയനിലൂടെ അടയാളപ്പെടുത്തും,വിദേശികൾ ഇനി മലയാളത്തിൽ മലയാളസിനിമ കാണും,മോഹൻലാലിന് പദ്മവിഭൂഷൺ അടക്കം എല്ലാ അവാർഡും കിട്ടും, അങ്ങനെ തുടങ്ങി എന്തൊക്കെയാണ് പറഞ്ഞു വെക്കുന്നത്. അതും മലയാളികളോട്.
 
രാജമൗലി,ശങ്കർ,മണിരത്നം, ഇവരാരും തന്നെ ഇങ്ങനെ ചീപ്പ് പ്രൊമോഷന് നിൽക്കാറില്ല,എന്തിനു മലയാളത്തിലെ പ്രിയദർശൻ പോലും. അവരൊക്കെ തങ്ങളുടെ കഴിവ് സിനിമയിലൂടെയാണ് കാണിക്കുന്നത്. ഇതു കേരളമാണ് എന്നെങ്കിലും ശ്രീകുമാർസാർ ഓർക്കണം, വെറുതെ തള്ളരുത്. അത് താങ്കൾക്ക് തന്നെ ദോഷം ചെയ്യും..ഞാൻ പറഞ്ഞതിൽ സംശയമുള്ളവർ പുള്ളിയുടെ ലേറ്റസ്റ്റ് ഇന്റർവ്യൂസ് മുഴുവൻ കാണു.

അനുബന്ധ വാര്‍ത്തകള്‍

Next Article