അന്ന ബെനിൻ്റെ 'കൊട്ടുകാളി' പരാജയമോ ? കളക്ഷൻ റിപ്പോർട്ട്

കെ ആര്‍ അനൂപ്
ശനി, 31 ഓഗസ്റ്റ് 2024 (19:48 IST)
സൂരി, അന്ന ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ പി എസ് വിനോദ് രാജ് ഒരുക്കിയ 'കൊട്ടുകാളി'യുടെ കളക്ഷൻ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.അന്ന ബെൻ ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.നിരൂപക പ്രശംസ ലഭിച്ച ചിത്രം ആഗോളതലത്തിൽ 1.54 കോടി രൂപയാണ് നേടിയിരിക്കുന്നത്. 
 
ചെറിയ ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയെ പ്രശംസിച്ചുകൊണ്ട് നടൻ കമലഹാസൻ എത്തിയിരുന്നു .
 
നടൻ ശിവകാർത്തികേയന്റെ ശിവകാർത്തികേയൻ പ്രൊഡക്ഷൻസും ലിറ്റിൽ വേവ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബി ശക്തിവേൽ ഛായാഗ്രഹണവും ഗണേഷ് ശിവ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു,
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article