വിവാഹമോചനം: അമല സന്തോഷംകൊണ്ട് തുള്ളിച്ചാടുന്നു? വീഡിയോ വൈറല്‍

Webdunia
വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (16:36 IST)
എഎല്‍ വിജയുമായുള്ള അമല പോളിന്റെ വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിന് പറഞ്ഞു കേള്‍ക്കുന്ന കാരണങ്ങള്‍ പലതാണ്. അമലയുടെ അമ്മയാണ് ഇതിന് കാരണമെന്നും അമല സിനിമയില്‍ സജീവമായതാണ് കാരണമെന്നും ഇതൊന്നുമല്ല വിശ്വാസ വഞ്ചനയാണ് വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളെത്തി. കാര്യമെന്തായാലും വിവാഹമോചനത്തിനുള്ള തീരുമാനം എടുത്ത ശേഷം അമല വളരെ സന്തോഷവതിയാണെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 
 
അമല സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന വീഡിയോയും വാര്‍ത്തയ്‌ക്കൊപ്പം ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ബോളിവുഡ് പെപ്പി എന്ന യൂട്യൂബ് വെബ്ബ്‌സൈറ്റിലാണ് അമല സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിവാഹ മോചിതയാകുന്നതുകൊണ്ടാണ് അമലയ്ക്ക് ഇത്ര സന്തോഷം എന്ന് പലരും പറയുന്നു. ബന്ധം തകരാന്‍ കാരണം അമലയാണെന്നാണ് തമിഴകം പറയുന്നത്. 
 
Next Article