ജപ്പാനില്‍ നിന്ന് പണം വാരിക്കൂട്ടിയ ഇന്ത്യന്‍ സിനിമകള്‍ ! നിങ്ങളുടെ ഇഷ്ട താരത്തിന്റെ സിനിമ ഈ ലിസ്റ്റില്‍ ഉണ്ടോ ?

കെ ആര്‍ അനൂപ്
വെള്ളി, 21 ജൂലൈ 2023 (09:17 IST)
മുത്തു
 
1995 ഒക്ടോബര്‍ 23 ന് ദീപാവലിക്ക് റിലീസ് ചെയ്ത കെ എസ് രവികുമാര്‍ ചിത്രമാണ് മുത്തു. തേന്മാവിന്‍ കൊമ്പത്തിന്റെ റീമേക്കായ തമിഴ് ചിത്രത്തില്‍ രജനീകാന്ത് മീന എന്നിവയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജപ്പാനില്‍ നിന്ന്.23 കോടിയോളം കളക്ഷന്‍ നേടാന്‍ സിനിമയ്ക്കായി. റീ റിലീസ് ചെയ്തപ്പോഴും 3കോടി കളക്ഷന്‍ ചിത്രം സ്വന്തമാക്കി.
 
ബാഹുബലി: ദ് കണ്‍ക്ലൂഷന്‍
 
ഇന്ത്യന്‍ സിനിമ ലോകം ആഘോഷമാക്കിയ ബ്രഹ്‌മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. 2015 ജൂലൈ 10ാം തീയതി ആയിരുന്നു ബാഹുബലി ദി ബിഗിനിങ് റിലീസായത്.2017 ഏപ്രില്‍ 28-നാണ് ബാഹുബലി ദി കണ്‍ക്ലൂഷന്‍ തിയേറ്ററുകളില്‍ എത്തിയത് .ബാഹുബലി കണ്‍ക്ലൂഷന്‍ ജപ്പാനില്‍ വലിയ നേട്ടം ഉണ്ടാക്കി. 20 കോടിക്ക് അടുത്താണ് സിനിമ ഇവിടെനിന്ന് നേടിയത്.

3 ഇഡിയറ്റ്‌സ്
ആമിര്‍ ഖാന്‍ , ആര്‍. മാധവന്‍ , ശര്‍മന്‍ ജോഷി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 3 ഇഡിയറ്റ്‌സ് 55 കോടി ബജറ്റില്‍ ആണ് നിര്‍മ്മിച്ചത്ം 400 കോടിയോളം കളക്ഷന്‍ നേടാന്‍ സിനിമയ്ക്കായി.ഏകദേശം 10 കോടിയോളം 3 ഇഡിയറ്റ്‌സ് ജപ്പാനില്‍ നിന്ന് സ്വന്തമാക്കി.

മഗധീര
രാം ചരണ്‍-കാജല്‍ അഗര്‍വാള്‍ കോമ്പിനേഷനില്‍ 2009 ല്‍ പുറത്തിറങ്ങിയ തെലുങ്ക് സിനിമയാണ് 'മഗധീര'.ധീര എന്ന ടൈറ്റിലാണ് മലയാളത്തില്‍ ചിത്രത്തിന്റെ ഡബ്ബഡ് പതിപ്പ് പുറത്തിറങ്ങിയത്. രാജമൗലി സംവിധാനം ചെയ്ത ഫാന്റസി ആക്ഷന്‍ ഡ്രാമയായ മഗധീര 8 കോടിയാണ് ജപ്പാനില്‍ നിന്ന് നേടിയത്.
 
ഇംഗ്ലീഷ് വിംഗ്ലീഷ്
ഗൗരി ഷിന്‍ഡെ സംവിധാനം ഇംഗ്ലീഷ് വിംഗ്ലീഷ് ജപ്പാനില്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാണ്.
 ശ്രീദേവി യാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. 9 കോടി ജപ്പാനില്‍ നിന്ന് ചിത്രം സ്വന്തമാക്കി.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article