‘അഭിനയം പറ്റിയ പണിയല്ലെന്ന് തോന്നിയാല്‍ അവന്‍ മറ്റൊരു ജോലി കണ്ടെത്തും’; പ്രണവിനെക്കുറിച്ച് തുറന്നടിച്ച് മോഹന്‍‌ലാല്‍

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2019 (09:34 IST)
പ്രണവ് മോഹന്‍‌ലാലിന്റെ സിനിമയിലേക്കുള്ള കടന്നുവരവ് അപ്രതീക്ഷിതമല്ലായിരുന്നു. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ജീത്തു ജോസഫിന്റെ ‘ആദി’യില്‍ നായകനായി എത്തുകയും ചിത്രം വന്‍ വിജയം നേടുകയും ചെയ്‌തതോടെ താരപുത്രന്റെ മൂല്യം കുതിച്ചുയര്‍ന്നു.

പ്രണവിന്റെ രണ്ടാമത്തെ സിനിമയാണ് അരുണ്‍ ഗോപി സംവിധാനം ചെയ്‌ത ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിലെ പ്രണവിന്റെ പ്രകടനത്തെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരുമ്പോള്‍ നയം വ്യക്തമാക്കി മോഹന്‍‌ലാല്‍ രംഗത്തുവന്നു.

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍‌ലാല്‍ പ്രണവിന്റെ സിനിമകളെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയത്. അഭിനയമേഖലയില്‍ തന്റെ തുടര്‍ച്ചയായി പ്രണവിനെ കാണുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ആരാധകരുടെ പ്രിയതാരം രസകരമായ മറുപടി നല്‍കിയത്.

“ അഭിനയത്തില്‍ എന്റെ തുടര്‍ച്ചയായല്ല പ്രണവിനെ ഞാന്‍ കാണുന്നത്. സിനിമാ മേഖലയിലെ അവന്റെ മുന്നോട്ടുപോക്ക് അവന്റെ പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അഭിനയം തുടരാന്‍ അവന് പറ്റുമെങ്കില്‍ അവന്‍ തുടരട്ടെ. അവനത് കഴിയുന്നില്ലെങ്കില്‍ അവന്‍ മറ്റൊരു ജോലി കണ്ടെത്തും“- എന്നായിരുന്നു മോഹന്‍‌ലാലിന്റെ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

Next Article