മികച്ച ഇനിഷ്യല്‍ പുള്‍ ഉണ്ടായിരുന്ന ഒരു സിനിമ പക്ഷേ ശരാശരി പ്രകടനമാണ് ഇപ്പോള്‍ ബോക്സോഫീസില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് കാരണം, പ്രേക്ഷക പ്രതീക്ഷകളെ വേണ്ട രീതിയില്‍ തൃപ്തിപ്പെടുത്താന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞില്ല എന്നതുതന്നെയാണ്.
മികച്ച ഒരു പാക്കേജായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ടോമിച്ചന്‍ മുളകുപാടം ഒരു സൂപ്പര്‍താര സിനിമയ്ക്ക് ആവശ്യമായ മുടക്കുമുതല്‍ ഈ പ്രൊജക്ടിന് മേല്‍ ചെലവഴിച്ചു. പീറ്റര്‍ ഹെയ്ന്‍ ഉള്‍പ്പടെയുള്ള വമ്പന്‍മാര്‍ ചിത്രവുമായി സഹകരിച്ചു. എന്നാല്‍ ഇത്രയൊക്കെ തയ്യാറെടുപ്പുകളുമായി വന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അതിനൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.
വിജയ് സൂപ്പറും പൌര്‍ണമിയും, മിഖായേല്‍ എന്നീ മലയാളം ചിത്രങ്ങളും പേട്ട, വിശ്വാസം എന്നീ തമിഴ് ചിത്രങ്ങളും മികച്ച പ്രകടനങ്ങളുമായി തിയേറ്റര്‍ നിറഞ്ഞതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ബോക്‍സോഫീസ് പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു.
മമ്മൂട്ടിയുടെ പേരന്‍പ് എത്തിയതും ജയറാമിന്‍റെ ലോനപ്പന്‍റെ മാമോദീസ, കുഞ്ചാക്കോ ബോബന്‍റെ അള്ള് രാമേന്ദ്രന്‍ എന്നീ സിനിമകളുടെ സാന്നിധ്യവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ലോംഗ് റണ്‍ പ്രതീക്ഷയെ പിന്നോട്ടടിച്ച കാരണങ്ങളാണ്.