കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയുടെ പിറന്നാൾ. ഭാര്യ കോകിലയ്ക്കൊപ്പം ബാല തന്റെ പിറന്നാൾ ആഘോഷമാക്കിയിരുന്നു. ബാലയ്ക്കും ഭാര്യ കോകിലയ്ക്കുമെതിരെ ചിലർ ആരോപണവുമായി രംഗത്ത് വന്നിരുന്നു. തങ്ങൾ ഞങ്ങളുടെ കാര്യം നോക്കി മുൻപോട്ട് പോവുകയാണ് അവിടേക്ക് പ്രശ്നം ഉണ്ടാക്കി ഇനി അവർ വന്നാൽ മാമനെ കുറിച്ച് മോശം പറഞ്ഞാൽ ഉറപ്പായും അത് ഞാൻ പ്രതികരിക്കുന്ന അവസ്ഥയിലേക്ക് പോകും എന്നാണ് കോകില പറയുന്നത്.
'എനിക്ക് സത്യം എല്ലാം അറിയുന്നതാണ്. അവരെക്കുറിച്ചുള്ള വലിയ രഹസ്യവും എനിക്ക് അറിയാം. ഇനി ഞങ്ങളെ ശല്യം ചെയ്യാൻ വന്നാൽ ഞാൻ അത് തുറന്നു പറയും മാമന്റെ പെർമിഷൻ ഒന്നും കിട്ടാൻ ഞാൻ നോക്കില്ല. ഞാൻ പലതും പറഞ്ഞാൽ അത് പലരുടെയും ജീവിതത്തെ ബാധിക്കും', കോകില കൂട്ടിച്ചേർത്തു.
ഇതോടെ കോകില ഉദ്ദേശിക്കുന്നത് ബാലയുടെ മുൻഭാര്യയും ഗായികയുമായ അമൃതയെ ആണോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. വിവാഹശേഷം ആദ്യമായിട്ടാണ് കോകില മാധ്യമങ്ങൾക്ക് മുൻപിൽ നിന്നും കോൺഫിഡൻസോടെ സംസാരിച്ചത്.
സിനിമാ ജീവിതത്തേക്കാൾ കൂടുതൽ എന്നും ചർച്ച ചെയ്യപ്പെടാറുള്ളത് ബാലയുടെ വ്യക്തി ജീവിതം തന്നെയാണ്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമായ ബാല സിനിമ വിശേഷങ്ങൾ പോലെ തന്നെ തന്റെ വ്യക്തി ജീവിതവും ആരാധർക്ക് മുൻപിൽ തുറന്നു കാട്ടാറുണ്ട്. പങ്കെടുന്ന ഓരോ അഭിമുഖത്തിലും ബാല തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് പരമാര്‍ശിക്കാറുള്ളത് ചർച്ചയാകാറുണ്ട്, ചിലത് വിവാദവും.