2024ലെ വമ്പന്‍ കളക്ഷന്‍! പ്രേമലു തന്നെ മുന്നില്‍, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ശനി, 2 മാര്‍ച്ച് 2024 (17:00 IST)
2024 മോളിവുഡിന് ഇതുവരെ മികച്ചത് മാത്രമേ നല്‍കിയിട്ടുള്ളൂ. ആദ്യ രണ്ടു മാസത്തിനുള്ളില്‍ തന്നെ വാണിജ്യപരമായി വിജയിച്ച നാല് സിനിമകള്‍ പ്രദര്‍ശനത്തിനെത്തി. 2024-ല്‍ ഇതുവരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളം ചിത്രമായി മാറി പ്രേമലു.
 
എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടിയ 9-ാമത്തെ മലയാള ചിത്രമായി പ്രേമലു മാറി. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 9 ന് പ്രദര്‍ശനത്തിനെത്തി.
 പ്രേമലു ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 22 ദിവസം കൊണ്ട് 45.43 കോടി നേടി. വിദേശ വിപണിയില്‍ 30 കോടി ഗ്രോസ് ചിത്രം നേടി. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ നിന്ന് 75.43 കോടി ഗ്രോസ് നേടി.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article