മകനൊപ്പം ഒരു ഷോപ്പിംഗ്, പുതിയ ചിത്രങ്ങളുമായി നടി കനിഹ

കെ ആര്‍ അനൂപ്
ശനി, 2 മാര്‍ച്ച് 2024 (16:55 IST)
Kaniha
തന്റെ ഓരോ വിശേഷങ്ങളും നടി കനിഹ ആരാധകരോട് പറയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരവധി ഫോട്ടോഷോട്ടുകള്‍ നടത്താറുണ്ട്. മോഡലിംഗ് രംഗത്ത് നിന്ന് സിനിമയില്‍ എത്തിയ കനിഹയുടെ പുതിയ ചിത്രങ്ങള്‍ കാണാം.
 
മകനൊപ്പം ഷോപ്പിങ്ങിന് ഇറങ്ങിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇത്തവണ നടി പങ്കുവെച്ചിരിക്കുന്നത്. നടിക്ക് പുറകിലായി മകന്‍ നില്‍ക്കുന്നതും കാണാം.സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്, മകനൊപ്പം ചെലവഴിക്കാനാണ് കനിഹ എപ്പോഴും ആഗ്രഹിക്കാറുള്ളത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaniha (@kaniha_official)

 ഹൃദയതകരാറോടുകൂടി ജനിച്ച മകന്‍ ഋഷിയ്ക്ക് 11 വയസ്സ് തികയുകയാണ്. അവന്‍ തന്റെ സൂപ്പര്‍ഹീറോ ആണെന്നും ജീവിതത്തില്‍ മകന്‍ കുറേ കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെന്നും നടി പറഞ്ഞിട്ടുണ്ട്.
 
1999ല്ലെ മിസ്സ് മധുരയായി കനിഹ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി മമ്മൂട്ടിയുടെ പഴശ്ശിരാജയിലൂടെ മലയാളസിനിമയില്‍ തന്റെതായ ഇടം ഉറപ്പിക്കുകയായിരുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article