ഒറിജിനല്‍ പതിപ്പില്‍ മധു അവതരിപ്പിച്ച ബാപ്പുട്ടിയായി മോഹന്‍ലാല്‍ എത്തുമ്പോള്‍ നായിക കഥാപാത്രമായ ഉഷാനന്ദിനിയായി എത്തുന്നത് ദുര്‍ഗ കൃഷ്ണയാണ്.ജോസ് പ്രകാശ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രം കുഞ്ഞാലിയായി എത്തുന്നത് ഹരീഷ് പേരടിയും. സുരഭി ലക്ഷ്മി, വിനോദ് കോവൂര്‍, അപ്പുണ്ണി ശശി, ജയപ്രകാശ് കുളൂര്‍ തുടങ്ങിയ താരങ്ങളും സിനിമയുടെ ഭാഗമാണ്. അതേസമയം ഈ ആന്തോളജിയിലെ പല സിനിമകളുടെയും ചിത്രീകരണം പൂര്‍ത്തിയായി. എന്നാല്‍ ഇതുവരെ റിലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.