പ്രണവ് മോഹൻലാല്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല!

കെ ആര്‍ അനൂപ്
തിങ്കള്‍, 4 ജനുവരി 2021 (15:42 IST)
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയവും അജു വർഗീസ് നായകനായെത്തുന്ന 'സാജൻ ബേക്കറി'യും തിയേറ്റർ റിലീസ് ആയിരിക്കുമെന്ന് നിർമ്മാതാവ് വൈശാഖ് സുബ്രഹ്മണ്യം. പ്രണവും അജു വർഗീസും തങ്ങളുടെ സിനിമയ്ക്കായി ഇതുവരെ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിനുശേഷം പ്രണവ് മോഹൻലാൽ - കല്യാണി പ്രിയദർശൻ എന്നീ താരങ്ങൾ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയം. അതിനാൽ തന്നെ ഈ ചിത്രത്തിനുവേണ്ടി ഒടിടി പ്ലാറ്റ്ഫോമുകൾ തന്നെ സമീപിച്ചിരുന്നു എന്നും വൈശാഖ് പറയുന്നു. ഹൃദയം ചിത്രീകരണം പൂർത്തിയായിട്ടില്ല. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്ന സമയത്ത് ചെന്നൈയിൽ ഷൂട്ടിങ്ങിലായിരുന്നു ടീം.
 
ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്ന് നിർമ്മിക്കുന്ന പ്രകാശൻ പറക്കട്ടെ, 9 എംഎം എന്നീ ചിത്രങ്ങളാണ് ഇനി ചിത്രീകരണം ആരംഭിക്കാനുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article