ദിലേഷ് പോത്തൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, സൈജു കുറുപ്പ്, മാത്യു തോമസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് 'പ്രകാശൻ പറക്കട്ടെ'. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ പുറത്തുവിട്ടു. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ധ്യാൻ ശ്രീനിവാസനാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.