അനുഷ്കയെ കണ്ട് പഠിക്ക്, അഹങ്കാരം നല്ലതിനല്ല: രശ്മിക മന്ദാനയ്ക്കെതിരെ സോഷ്യൽ മീഡിയ ആക്രമണം

വെള്ളി, 2 ഓഗസ്റ്റ് 2019 (16:37 IST)
നടീനടന്മാർക്ക് നേരെ സോഷ്യൽ മീഡിയകളിൽ ട്രോൾ ആക്രമണം ഉണ്ടാകാറുണ്ട്. ചിലത് അതിര് കടന്നാൽ താരങ്ങൾ തന്നെ മറുപടി നൽകുകയും നിയമപരമായി മുന്നോട്ട് പോകുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഡിയര്‍ കോമ്രേഡ് നടി രാഷ്മിക മന്ദാനയും ട്രോളുകള്‍ക്ക് ഇരയായി തീര്‍ന്നിരിക്കുകയാണ്. 
 
അടുത്തിടെ ബാഹുബലിതാരം അനുഷ്‌ക ഷെട്ടി തന്റെ അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. കന്നഡ ഭാഷയിലാണ് നടി തന്റെ അമ്മയ്ക്ക് ജന്മദിനാശംസകള്‍ കുറിച്ചത്. ഇതിന് താഴെ ഹാപ്പി ബെര്‍ത്ത് ഡേ ആന്റി എന്ന് രാഷ്മികയും ആശംസകളുമായി എത്തി. എന്നാല്‍ രാഷ്മിക ഇംഗ്ലീഷില്‍ ജന്മദിനാശംസകള്‍ നേര്‍ന്നത് ആരാധകര്‍ക്ക് തീരെപിടിച്ചില്ല.
 
അവര്‍ മാതൃഭാഷ ഉപയോഗിക്കുന്ന അനുഷ്‌ക ഷെട്ടിയെ കണ്ട് പഠിക്ക്, അഹങ്കാരം നന്നല്ല എന്ന തരത്തിലുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍