സ്റ്റേറ്റ് റൈഫിൾ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത് തമിഴ് സൂപ്പർ താരം അജിത് !

ബുധന്‍, 31 ജൂലൈ 2019 (18:28 IST)
സിനിമക്കപ്പുറത്തെ തന്റെ ഓരോ ഇഷ്ടങ്ങളും നിറവേറ്റുന്നതിനായി സമയം കണ്ടെത്തുന്ന താരമാണ് തമിഴകത്തിന്റെ സ്വന്തം തല അജിത് കുമാർ. അതതരത്തിൽ തന്റെ ഒരു ഇഷ്ടം കൂടി നിറവേറ്റിയിരിക്കുകയാണ് ഇപ്പോൾ അജിത്. കൊയമ്പത്തൂരിൽ നടന്ന സ്റ്റേറ്റ് റൈഫിൾ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത് ഷൂട്ടിങ്ങിലുള്ള തന്റെ പാഷൻ വ്യക്തമാക്കിയിരിക്കുകയാണ് താരം.
 
സ്കൂളിൽ പഠിക്കുന്ന കാലത്ത് എൻസിസിയിൽ അംഗമായിരുന്ന അജിത് ഷൂട്ടിംഗിനോട് അന്ന് തന്നെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. വിവേകം, നേർകൊണ്ട പാർവെയ് എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടെ അജിത് റൈഫിൾ അക്കാഡമിയിൽ ഷൂട്ടിംഗ് പരീശീലം നേടുന്ന ചിത്രങ്ങളും ദൃശ്യങ്ങളും നേരത്തെ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഷൂട്ടിംഗ് മാത്രമല്ല ഫോട്ടോഗ്രാഫിയും റേസിംഗുമെല്ലാം അജിത്തിന് ഏറെ ഇഷ്ടമുള്ള കാര്യങ്ങളാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍