മനസുകൊണ്ട് ടൈപ്പ് ചെയ്യാം, ഓഗ്മെന്റ് റിയാലിറ്റി സാങ്കേതികവിദ്യയുമായി ഫെയ്സ്ബുക്ക് !

ബുധന്‍, 31 ജൂലൈ 2019 (17:31 IST)
മനസിൽ ചിന്തിക്കുന്നത് തനിയെ ടൈപ്പ് ചെയ്യുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഫെയിസ്ബുക്ക്. ബ്രെയിൻ കംബ്യൂട്ടർ ഓഗ്മെന്റ് റിയലിറ്റി ഇന്റർഫേസ് എന്നാണ് ഇതിന് ഫെയിസ്ബുക്ക് പേര് നൽകിയിരിക്കുന്നത്. തലച്ചോറുകൾകൊണ്ട് നിയന്ത്രിക്കാവുന്ന കമ്പ്യൂട്ടറുകൾ നിർമ്മിക്കുന്നതിന്റെ ആദ്യ പടിയായാണ് ഇത്.   
 
കാലിഫോർണിയ, സാൻഫ്രാൻസിസ്കോ യൂണിവേഴ്സിറ്റികളിലെ ഗവേഷകരുടെ സഹായത്തോടെയാണ് ഫെയ്സ്ബുക്ക് ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് വികസിപ്പിച്ചെടുക്കുന്നത്. നാഡി സംബന്ധമായ പ്രശ്നങ്ങൾ ഉള്ള രോഗികളിൽനിന്നും വാക്കുകൾ തിരിച്ചറിയാനുള്ള പഠനം നടത്തുന്ന ഗവേഷകരാണ് ഫെയിസ്ബുക്കിനൊപ്പം പുതിയ പദ്ധതിയിൽ ചേർന്നിരിക്കുന്നത്.
 
നാഡി രോഗങ്ങൾ ഉള്ളവരിൽനിന്നും തലച്ചോറിലെ വാക്കുകൾ ഡിക്കോഡ് ചെയ്യിന്നതിൽ ഗവേഷകർ വിജയിച്ചിട്ടുണ്ട്. എന്നാൽ ചെറിയ വാക്കുകൾ മാത്രമാണ് ഗവേഷകർക്ക് ഡീക്കോഡ് ചെയ്യാൻ സധിച്ചിട്ടുള്ളത്. വലിയ വാക്കുകളും കുറഞ്ഞ സമയത്തിനുള്ളിൽ ഡീക്കോഡ് ചെയ്‌തെടുക്കാനുള്ള പഠനത്തിലാണ് ഗവേഷകർ. മിനിറ്റിൽ 100 വാക്കുകൾ ഡീക്കോഡ് ചെയ്യാൻ സാധിക്കും എന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍