കുറച്ച് ദിവസങ്ങളായി മകളെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ യുവതിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ എത്തി നടത്തിയ പരിശോധനയിലാണ് സ്യൂട്ട്കേസിൽ ഒളിപ്പിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഫ്ലാറ്റിൽനിന്നും കൊലപാതകം സംബന്ധിച്ച് യാതൊരു തെളിവുകളും കണ്ടെടുക്കാൻ പൊലീസിന് സാധിച്ചില്ല. യുവതിയെ കാണാതാകുന്നതിന് മുൻപ് മുൻ കാമുകൻ ഫ്ലാറ്റിൽ വന്നിരുന്നു എന്ന സൂചന മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.