‘ഒരു ആൺ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുള്ള ആളാണ് ഞാനും’ - മോഹൻലാൽ പറയുന്നു

വ്യാഴം, 1 ഓഗസ്റ്റ് 2019 (10:57 IST)
പ്രണായാഭ്യര്‍ഥനകളും പ്രണയ ലേഖനങ്ങളുമൊക്കെ എപ്പോഴും കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്ന് നടന്‍ മോഹന്‍ലാല്‍. റേഡിയോ മാംഗോ സംഘടിപ്പിച്ച ‘ലൂസിഫര്‍ ചാലഞ്ച്’ മല്‍സരത്തിലെ വിജയികള്‍ക്കു സമ്മാനങ്ങള്‍ നല്‍കാനെത്തിയപ്പോല്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് മോഹന്‍ലാലിന്റെ രസികന്‍ മറുപടി.
 
‘ഒരു പാടുപേര്‍ക്കു വേണ്ടി പ്രണയ ലേഖനങ്ങള്‍ എഴുതിക്കൊടുത്തിട്ടുണ്ട്. ഒരാണു ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുള്ള ആളാണ് ഞാനും. അത്തരം കാര്യങ്ങളെ പോസീറ്റീവായി എടുക്കണം. ആരേയും ദ്രോഹിക്കുന്നതല്ല അതൊന്നും. തമാശയായിരുന്നു അതിന്റെയൊക്കെ മുഖ്യ ഘടകം.’ 
 
‘പ്രണായാഭ്യര്‍ഥനകളും പ്രണയ ലേഖനങ്ങളുമൊക്കെ എപ്പോഴും കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഒരാള്‍ ഒരാളെ ഇഷ്ടപ്പെടുന്നതില്‍ എന്താണ് കുഴപ്പം.'- മോഹൻലാൽ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍