മണിയൻപിള്ള രാജുവിനോട് പ്രണയം തോന്നിയിട്ടില്ല: ഷക്കീല

ബുധന്‍, 31 ജൂലൈ 2019 (11:54 IST)
നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിനോറ്റ് തനിക്ക് പ്രണയം തോന്നിയിട്ടില്ലെന്ന് നടി ഷക്കീല. 
ഒരു ടിവി ഷോയിലാണ് മണിയന്‍പിള്ള രാജു നിര്‍മ്മിച്ച ഛോട്ടാ മുംബൈ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് അദ്ദേഹത്തോട് പ്രണയം തോന്നിയെന്ന ഷക്കീല പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്നാണ് ഷക്കീല ഇപ്പോള്‍ പറയുന്നത്.
 
‘എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയെന്ന് പറയുന്നത് ഇല്ലാത്ത പ്രചരണമാണ്. എന്റെ അമ്മ അസുഖബാധിതയായി കിടക്കുന്ന സമയത്ത് അദ്ദേഹം എനിക്ക് പണം നല്‍കി സഹായിച്ചു. എന്നാല്‍ പ്രണയം ഒന്നും എനിക്ക് തോന്നയിട്ടില്ല. ആ സമയത്ത് എനിക്ക് ബോസ് എന്ന പേരില്‍ ഒരു കാമുകന്‍ ഉണ്ടായിരുന്നു. പിന്നെ ഞാന്‍ എങ്ങനെ അദ്ദേഹത്തെ പ്രണയിക്കും?’ ഒരു ചാനലുമായുള്ള അഭിമുഖത്തില്‍ ഷക്കീല പറഞ്ഞു.
 
ഷക്കീലയുടെ പ്രണയത്തെ കുറിച്ച് തനിക്കറിയത്തില്ലെന്ന് മണിയന്‍ പിള്ള രാജു നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. ഷൂട്ടിങ്ങിനിടെ അമ്മയുടെ ശസ്ത്രക്രിയക്കുവേണ്ടി പണം നല്‍കിയ കാര്യം സത്യമാണ്. എന്നാല്‍, അവര്‍ക്ക് എന്നോട് പ്രണയമുണ്ടായിരുന്നോ എന്നൊന്നും അറിയില്ലെന്നായിരുന്നു അന്ന് രാജു പറഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍