'ബ്രൂസ്ലി രമണന്‍', ഹരിശ്രീ അശോകന്റെ വര്‍ക്കൗട്ട് ചിത്രം വൈറല്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (10:15 IST)
നടന്‍ ഹരിശ്രീ അശോകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ഫോട്ടോയാണ് വൈറലാകുന്നത്.ജിമ്മിന്റെ ചുമരില്‍ കാല് നീട്ടി വച്ച് നില്‍ക്കുന്ന സ്‌റ്റൈലിഷ് ഇതിനകം തന്നെ നിരവധി ആളുകള്‍ ഷെയര്‍ ചെയ്തു.
 
 രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.'രമണന്‍ വീണ്ടും ഗോദയിലേക്ക്', 'ബ്രൂസ്ലി രമണന്‍' എന്നിങ്ങനെ തുടങ്ങിയ രസകരമായ കമന്റുകളാണ് ആരാധകര്‍ കുറിക്കുന്നത്.
ഇന്ദ്രജിത്തിന്റെ 'അനുരാധ ക്രൈം നമ്പര്‍ 59/2019' എന്നാല്‍ ത്രില്ലര്‍ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഹരിശ്രീ അശോകന്‍.ദിലീപിന്റെ റിലീസ് പ്രഖ്യാപിച്ച 'കേശു ഈ വീടിന്റെ നാഥന്‍' എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article