എന്റെ വേണു, നിങ്ങളുടെ വേര്‍പാട് സത്യമോ മിഥ്യയോ, ഓര്‍മ്മകള്‍ പങ്കുവെച്ച് ഭദ്രന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (09:56 IST)
നടന്‍ നെടുമുടി വേണുവിന്റെ ഓര്‍മ്മകളിലാണ് സംവിധായകന്‍ ഭദ്രന്‍. ഇനിയും എത്രയോ കഥാപാത്രങ്ങള്‍ ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായത്.സ്ഫടികത്തിലെ നെടുമുടിയുടെ സംഭാവനയെക്കുറിച്ച് പറയുകയാണ് സംവിധായകന്‍.
 
'എന്റെ വേണു, നിങ്ങളുടെ വേര്‍പാട് സത്യമോ മിഥ്യയോ?
 
എനിക്ക് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിശ്വസിക്കാനാകുന്നില്ല... 
ആ തിക്കുമുട്ടലില്‍ ഞാന്‍ ഓര്‍ത്തുപോകുന്നു...
 
അങ്ങയുടെ സംഭാവന ആയിരുന്നു സ്പടികത്തിലെ ആ രണ്ടു വാക്കുകള്‍.  
 
'ചുവപ്പിന് ചോര എന്നുകൂടി അര്‍ത്ഥമുണ്ട് മാഷേ...'
 
ആ വാക്കുകള്‍ എഴുതി ചേര്‍ത്തപ്പോള്‍ വേണു അറിഞ്ഞിരുന്നില്ല ചാക്കോ മാഷിന്റെ അന്ത്യം വെടി കൊണ്ട് കൊല്ലപ്പെടാന്‍ ആയിരുന്നുവെന്ന്.പ്രണാമം'- ഭദ്രന്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍