Happy Birthday Suhasini: ജന്മദിനം ആഘോഷിച്ച് തെന്നിന്ത്യയുടെ പ്രിയതാരം സുഹാസിനി; നടിയുടെ പ്രായം എത്രയെന്നോ?

Webdunia
ചൊവ്വ, 15 ഓഗസ്റ്റ് 2023 (09:18 IST)
Happy Birthday Suhasini: മലയാളികളുടെ പ്രിയതാരം സുഹാസിനിക്ക് ഇന്ന് പിറന്നാള്‍. 1961 ഓഗസ്റ്റ് 15 നാണ് താരത്തിന്റെ ജനനം. തന്റെ 63-ാം ജന്മദിനമാണ് താരം ആഘോഷിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലെല്ലാം സുഹാസിനി അഭിനയിച്ചിട്ടുണ്ട്. 
 
സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് സുഹാസിനിയുടെ പിറന്നാള്‍ രണ്ട് ദിവസം മുന്‍പ് ആഘോഷിച്ചിരുന്നു. ഓഗസ്റ്റ് 13 ന് രാത്രിയിലായിരുന്നു സുഹാസിനിയുടെ പിറന്നാള്‍ ആഘോഷം. നടി ലിസിയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ നടത്തിയത്. 


പൂര്‍ണിമ ഭാഗ്യരാജ്, രാജ്കുമാര്‍, ശരത്കുമാര്‍. ജയം രവി, സിദ്ദാര്‍ഥ്, അതിഥി രവി തുടങ്ങിയ താരങ്ങളെല്ലാം സുഹാസിനിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ലിസി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. പ്രശസ്ത സംവിധായകന്‍ മണിരത്‌നമാണ് സുഹാസിനിയുടെ ജീവിതപങ്കാളി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article