വമ്പന്‍ വിജയം ! ടോവിനോയുടെ 'അജയന്റെ രണ്ടാം മോഷണം' നേടിയ കളക്ഷന്‍

കെ ആര്‍ അനൂപ്

വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (08:59 IST)
ടോവിനോ തോമസിന്റെ ഓണം റിലീസ് ആയിരുന്നു 'അജയന്റെ രണ്ടാം മോഷണം.ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി 45.85 കോടി രൂപ നേടി, ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 25.86 കോടി രൂപയാണ്.ഇന്ത്യന്‍ ഗ്രോസ് 26.85 കോടിയും ഓവര്‍സീസ് കളക്ഷന്‍ 19 കോടിയുമാണ്.
 
 മലയാളം ബോക്സ് ഓഫീസില്‍ നിന്ന് 23.37 കോടി രൂപ നേടിയതായും റിപ്പോര്‍ട്ടുണ്ട്. ഏഴാം ദിവസം 2.51 കോടി രൂപ നേടി.
 
ഹിന്ദി നാടുകളില്‍ നിന്നായി 67 ലക്ഷം രൂപയും തെലുങ്കില്‍ 1.09 കോടിയും നേടി. തമിഴ് ബോക്സ് ഓഫീസ് കളക്ഷന്‍ 69 ലക്ഷമാണ്, കന്നഡ ബോക്സ് ഓഫീസില്‍ നിന്ന് ലഭിച്ചത് 4 ലക്ഷം രൂപ മാത്രമാണ്.
 
 
മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നീ പേരുകളിലുള്ള മൂന്ന് കഥാപാത്രങ്ങളെ ടോവിനോ തോമസ് ചിത്രത്തില്‍ അവതരിപ്പിക്കും.ബേസില്‍ ജോസഫ്, കിഷോര്‍, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, ജഗദീഷ് തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.
 
യു ജി എം പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.മാജിക്ക് ഫ്രെയിംസും നിര്‍മ്മാണത്തില്‍ പങ്കാളികളാണ്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍