ഷങ്കര്‍-രാംചരണ്‍ ടീമിന്റെ ഗെയിം ചേഞ്ചര്‍ എന്തായി? അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

തിങ്കള്‍, 6 മെയ് 2024 (15:20 IST)
സംവിധായകന്‍ ഷങ്കറും രാംചരണും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഗെയിം ചേഞ്ചര്‍. സിനിമയുടെ ചിത്രീകരണം ആന്ധ്രയില്‍ പുനരാരംഭിക്കാന്‍ പദ്ധതിയിട്ടു.എന്നാല്‍ ഷെഡ്യൂള്‍ ചെയ്ത ഷൂട്ട് മാറ്റിവച്ചു.
 
അടുത്തിടെ ചെന്നൈയില്‍ രണ്ട് ദിവസത്തെ വിജയകരമായ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം, ആന്ധ്രാപ്രദേശില്‍ ചിത്രീകരണം ആരംഭിക്കാന്‍ ടീമിന് പദ്ധതിയുണ്ടായിരുന്നു.
 
ആന്ധ്രയിലെ രാജമുണ്ട്രിയില്‍ പുനരാരംഭിക്കുന്നതിന് മുമ്പ് ഹൈദരാബാദില്‍ ഷൂട്ട് നടത്താന്‍ തീരുമാനിച്ചു.കാര്‍ത്തിക് സുബ്ബരാജിന്റെ ആണ് കഥ.രാം ചരണ്‍, കിയാര അദ്വാനി, എസ് ജെ സൂര്യ,അഞ്ജലി, ജയറാം, നവീന്‍ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍ തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.
 
 ദില്‍ രാജുവും സിരീഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2024 സെപ്റ്റംബറിലോ ഒക്ടോബറിലോ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍