300 കോടി കടക്കും മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ആകെ നേട്ടം,ഫൈനല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്

കെ ആര്‍ അനൂപ്

തിങ്കള്‍, 6 മെയ് 2024 (12:25 IST)
മഞ്ഞുമ്മല്‍ ബോയ്‌സ് കഴിഞ്ഞ ദിവസമാണ് ഒ.ടി.ടി റിലീസായത്. 72 ദിവസങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ ഫൈനല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
72 ദിവസത്തെ കളക്ഷന്‍ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് 72.10 കോടി രൂപ നേടി. തമിഴ്‌നാട്ടില്‍ നിന്ന് 64.1 0 കോടിയും കര്‍ണാടകയില്‍ നിന്ന് 15.85 കോടിയും എപി/ടിജി 14.25 കോടിയും മറ്റ് പ്രദേശങ്ങളില്‍ നിന്ന് 2.7 കോടിയും നേടി. ഓവര്‍സീസ് വരുമാനം 73.3 കോടിയാണ്. ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ 169 കോടിയാണ്.ആകെ വരുമാനം 242.3 കോടി.
 
ഒ.ടി.ടി., സാറ്റലൈറ്റ് വരുമാനം കൂടി നോക്കുമ്പോള്‍ സിനിമയുടെ വരുമാനം 300 കോടി കടക്കും.
 
25 കോടിക്ക് താഴെയാണ് സിനിമയുടെ നിര്‍മ്മാണ ചെലവ്. സെറ്റ് നിര്‍മ്മിക്കാന്‍ മാത്രം 5 കോടി രൂപ ചെലവാക്കി. മുടക്ക് മുതലിന്റെ പത്തിരട്ടി ലാഭം സിനിമ സ്വന്തമാക്കി.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍