എങ്ങും എക്‌സ്ട്രാ ഷോകള്‍ ! നിവിന്‍ പോളിയുടെ 'മലയാളി ഫ്രം ഇന്ത്യ' കുതിപ്പ് തുടരുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 6 മെയ് 2024 (13:24 IST)
Malayalee From India
നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'മലയാളി ഫ്രം ഇന്ത്യ'യ്ക്ക് തുടക്കത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. മെയ് ഒന്നിന് പ്രദര്‍ശനത്തിന് എത്തിയ സിനിമ കാണാന്‍ പിന്നീട് കൂടുതല്‍ ആളുകളെ എത്തി. ഇതോടെ തിയേറ്ററുകളില്‍ എക്‌സ്ട്രാ ഷോ നടത്തേണ്ട അവസ്ഥയായി. കഴിഞ്ഞ ദിവസം മാത്രം 90ലധികം എക്‌സ്ട്രാ ഷോകളാണ് ഉണ്ടായിരുന്നത്.റിലീസ് ദിനത്തിലും തുടര്‍ന്നുള്ള ദിവസവും നൂറിലധികം എക്‌സ്ട്രാ ഷോകള്‍ ലഭിക്കുന്ന നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.
കുടുംബപ്രേക്ഷരടക്കം പ്രായഭേദമന്യേ നിരവധി പ്രേക്ഷകരാണ് സിനിമ കാണാന്‍ തിയേറ്ററുകളില്‍ എത്തുന്നത്.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
മലയാളി ഫ്രം ഇന്ത്യ'യില്‍ നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍, മഞ്ജു പിള്ള, ഷൈന്‍ ടോം ചാക്കോ, സലിം കുമാര്‍, വിജയകുമാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
സുധീപ് ഇളമണ്‍ ഛായാഗ്രഹണവും ജെയ്ക്സ് ബിജോയി സംഗീതവും ഒരുക്കി. ശ്രീജിത്ത് സാരംഗിന്റെ മികച്ച എഡിറ്റിംഗും മികച്ചതായിരുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍