ഇവിടെ ജയിലര്‍ ബോളിവുഡില്‍ 'ഗദര്‍ 2', പ്രദര്‍ശനത്തിനെത്തി ദിവസങ്ങള്‍ക്കുള്ളില്‍ നേടിയത്

കെ ആര്‍ അനൂപ്
വ്യാഴം, 17 ഓഗസ്റ്റ് 2023 (09:10 IST)
ബോളിവുഡ് സിനിമാലോകത്ത് തരംഗമായി മാറിയിരിക്കുകയാണ് സണ്ണി ഡിയോളിന്റെ ഗദര്‍ 2. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 200 കോടി ക്ലബ്ബില്‍ ഇടം നേടാന്‍ സിനിമയ്ക്കായി.
കഴിഞ്ഞദിവസം 55 കോടി കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ഇതൊരു റെക്കോര്‍ഡ് ആണെന്ന് പ്രമുഖ സിനിമ ട്രാക്കര്‍ തരണ്‍ ആദര്‍ശ് പറയുന്നു. ഓഗസ്റ്റ് 11നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
 228.9 8 കോടി കളക്ഷനാണ് ഇതുവരെ ഗദര്‍ 2 സ്വന്തമാക്കിയിരിക്കുന്നത്. അനില്‍ ശര്‍മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അനില്‍ ശര്‍മ്മ തന്നെയാണ് നിര്‍മ്മാണവും. മിതൂന്‍ ആണ് സംഗീതസംവിധാനം. ഉത്കര്‍ഷ ശര്‍മ, മനിഷ, ഗൗരവ് ചോപ്ര, സിമിത്ര തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article