സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സെന്തില്‍ കൃഷ്ണ ഇഷ്ടപ്പെടുന്നു. ഭാര്യക്കും മകനും ഒപ്പമുള്ള നിമിഷങ്ങള്‍ അത്ര പ്രിയപ്പെട്ടതാണ് നടന്. ഇപ്പോഴിതാ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരം.
2019 ഓഗസ്റ്റ് 24നായിരുന്നു നടന്റെ വിവാഹം നടന്നത്. ഭാര്യ അഖിലയ്ക്കും മകനും ഒപ്പമുള്ള ചിത്രങ്ങള്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ നടന്‍ പങ്കുവെച്ചു.