Shobhita Dhulipala, Nagachaitanya
ശോഭിതാ ധൂലിപാലയും നടന്‍ നാഗചൈതന്യയും തമ്മിലുള്ള വിവാഹനിശ്ചയ വാര്‍ത്ത പുറത്തുവന്നതോടെ ശോഭിതാ ധൂലിപാലക്കെതിരെ സൈബര്‍ ആക്രമണവുമായി ആരാധകര്‍. സാമന്ത റൂത്ത് പ്രഭുവുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് ശോഭിതയുമായി നാഗചൈതന്യ അടുപ്പത്തിലാകുന്നതും ആ ബന്ധം വിവാഹത്തിലേക്ക് നീളുന്നതും. എന്നാല്‍ സാമന്തയ്ക്ക് പോലും വിവാഹത്തിന് പ്രശ്‌നമില്ലാതിരുന്നിട്ടും ശോഭിതാ ധൂലിപാലയാണ് നാഗചൈതന്യയുടെ കുടുംബം തകര്‍ത്തതെന്ന് ആരാധകര്‍ പറയുന്നു.