പാക്കിസ്ഥാനില്‍ പിടിക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിതകഥ,നാഗചൈതന്യയും സായ് പല്ലവിയും ഒന്നിക്കുന്നു,തണ്ടേല്‍ വരുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 26 മാര്‍ച്ച് 2024 (11:59 IST)
പാക്കിസ്ഥാനില്‍ പിടിക്കപ്പെട്ട ശ്രീകാകുളത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതകഥ സിനിമയാക്കുന്നു. തണ്ടേല്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നാഗചൈതന്യ നായകനായി എത്തുന്നു. ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് നിന്ന് മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളെ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വച്ച് പിടികൂടുകയും ഒന്നരവര്‍ഷത്തോളം തടവില്‍ കഴിയേണ്ടി വരുകയും ചെയ്ത ഇവരുടെ ജീവിതമാണ് സിനിമയാകുന്നത്. 
 
സാധാരണ ഗുജറാത്തിന്റെ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്ന ഇവര്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ എത്തുകയും പിടിക്കപ്പെടുകയും ചെയ്തു. 2018 ലാണ് ശ്രീകാകുളത്ത് നിന്നുള്ള ഈ മത്സ്യത്തൊഴിലാളികള്‍ പിടിക്കപ്പെട്ടത്. വേദനാജനകമായ അനുഭവത്തിലൂടെ കടന്നുപോയ ഈ തൊഴിലാളികളെ നേരില്‍ കണ്ട് മനസ്സിലാക്കിയാണ് നടന്‍ നാഗചൈതന്യ സിനിമയിലേക്ക് എത്തിയത്. സിനിമയില്‍ പറയുന്ന പ്രണയകഥയും ഇവരുടെ ജീവിതത്തില്‍ നിന്ന് തന്നെ എടുത്തതാണെന്നും നടന്‍ പറഞ്ഞു.പ്രചോദനാത്മകമായ ഒരു കഥയാണ് സിനിമ പറയുന്നതെന്നും നാഗചൈതന്യ കൂട്ടിച്ചേര്‍ത്തു.
 
യഥാര്‍ത്ഥ ജീവിതത്തില്‍ ഈ ദമ്പതിമാര്‍ ഇപ്പോള്‍ വിവാഹിതരാണ്. ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനായി ഗവണ്‍മെന്റിന് പ്രേരിപ്പിക്കാന്‍ ഈ സ്ത്രീക്കായി. അവരുടെ കൂടെ പോരാട്ടത്തിന്റെ കഥയാണ് ഇത് പറയുന്നത്. ചന്ദൂ മൊണ്ടേടിയായാണ് സിനിമ സംവിധാനം ചെയ്യുന്നത്.സായ് പല്ലവിയാണ് നായിക.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍