65 കോടി ബജറ്റില്‍ ഒരുക്കിയ വാലിബന്‍ എത്ര നേടി? മോഹന്‍ലാല്‍ ചിത്രത്തിന്റെ നേട്ടം ഇതുമാത്രം!

കെ ആര്‍ അനൂപ്

ചൊവ്വ, 26 മാര്‍ച്ച് 2024 (11:52 IST)
2022 ഒക്ടോബര്‍ 25ന് മലയാള സിനിമ പ്രേമികള്‍ സന്തോഷിച്ചു. അന്നായിരുന്നു മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന വാര്‍ത്ത വന്നത്. പിന്നീട് പ്രതീക്ഷയോടെ കാത്തിരുന്ന ദിനങ്ങള്‍.രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി 2023 ജനുവരി മുതല്‍ ജൂണ്‍ വരെ ഏകദേശം 130 ദിവസത്തെ ചിത്രീകരണം. 2024ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 25 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ മലൈക്കോട്ടൈ വാലിബന്‍ റിലീസ് ചെയ്തു. 
എന്നാല്‍ പ്രതീക്ഷിച്ച വിജയം മലൈക്കോട്ടൈ വാലിബന് നേടാനായില്ല. മോഹന്‍ലാലിന്റെ മികച്ച പ്രകടനം ആരാധകരെ തൃപ്തിപ്പെടുത്തിയെങ്കിലും ബോക്‌സ് ഓഫീസില്‍ സിനിമ വീണു.65 കോടിയിലധികം ബജറ്റില്‍ ഒരുക്കിയ ചിത്രം 30 കോടി മാത്രമാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ആഗോളതലത്തില്‍ പത്തു കോടി രൂപയാണ് സിനിമ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 
ഫെബ്രുവരി 23ന് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി സിനിമ ഒ.ടി.ടി റിലീസായി .ഡിസ്നി+ ഹോട്ട്സ്റ്റാറില്‍ ഇപ്പോള്‍ സിനിമ കാണാന്‍ ആകും.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍