റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് ഡേവിഡ് നൈനാന്‍, 24 മണിക്കൂറിനുള്ളിൽ ടീസർ കണ്ടത് 30 ലക്ഷം ആളുകൾ!

Webdunia
ശനി, 11 ഫെബ്രുവരി 2017 (14:35 IST)
ഫസ്റ്റ്‌ലുക്കിലും മോഷന്‍ പോസ്റ്ററിലുമൊക്കെ പ്രേക്ഷകപ്രീതി ഉയര്‍ത്തിയ ചിത്രമാണ് മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദര്‍. പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ 'എസ്ര'യ്‌ക്കൊപ്പമാണ് സിനിമയുടെ ടീസര്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. പതിവിന് വിപരീതമായി യുട്യൂബില്‍ അപ്‌ലോഡ് ചെയ്യുംമുന്‍പ് ഫേസ്ബുക്ക് വഴിയും 34 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആരാധകര്‍ക്ക് മുന്നിലെത്തി. 
 
ഒരു മലയാളം ടീസര്‍ കുറഞ്ഞസമയം കൊണ്ട് നേടുന്ന ഏറ്റവുമധികം കാണികളെ സമ്പാദിച്ചിരിക്കുകയാണ് ഗ്രേറ്റ് ഫാദര്‍. 24 മണിക്കൂറിനുള്ളിൽ 30 ലക്ഷം ആളുകളാണ് ടീസർ കണ്ടത്. നിലവിലെ എല്ലാ റെക്കോർഡുകളും തകർത്തിരിക്കു‌കയാണ് ദ ഗ്രേറ്റ് ഫാദർ.
 
ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. ഫാമിലി ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ് ചിത്രം. സ്‌നേഹ നായികയാവുന്ന ചിത്രത്തില്‍ ആര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടി സമീപകാലത്ത് ചെയ്ത ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ട സിനിമയായിരിക്കും ഇതെന്ന് സൂചനയുണ്ട്. 
Next Article