ജൂൺ ഒന്ന് മുതൽ സംസ്ഥാനത്ത് സിനിമ സമരം

നിഹാരിക കെ.എസ്

വെള്ളി, 7 ഫെബ്രുവരി 2025 (09:50 IST)
ജൂൺ ഒന്ന് മുതൽ സംസ്ഥാനത്ത് സിനിമ സമരം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിനിമ സംഘടനകൾ സംയുക്തമായി സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവർത്തനങ്ങളും നിർത്തിവെക്കുമെന്ന് സംഘടന പ്രതിനിധികൾ അറിയിച്ചു.
 
ജിഎസ്ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിൻവലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സിനിമയിലെ എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്. അഭിനേതാക്കൾ പ്രതിഫലം കുറച്ചില്ലെങ്കിൽ സിനിമ നിർമാണം നിർത്തിവെക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് ഫിലിം പ്രൊഡൂസേഴ്്‌സ് അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു.
 
എന്നാൽ ഈ വിഷയത്തിൽ പിന്നീട് ചർച്ചകളൊന്നും നടന്നിരുന്നില്ല. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികളിൽ നിന്നെല്ലാം മലയാള സിനിമ കരകയറി വരുമ്പോഴാണ് സംസ്ഥാനത്ത് വീണ്ടും സിനിമ സമരം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍