ബോളിവുഡ് സിനിമ പുരുഷത്വത്തെ പ്രകീര്‍പ്പിക്കുന്നതും സ്ത്രീകളെ അപമാനിക്കുന്നതുമായി മാറിയിട്ടുണ്ട്: നസിറുദ്ദീന്‍ ഷാ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 6 ഫെബ്രുവരി 2025 (15:13 IST)
ബോളിവുഡ് സിനിമ പുരുഷത്വത്തെ പ്രകീര്‍പ്പിക്കുന്നതും സ്ത്രീകളെ അപമാനിക്കുന്നതുമായി മാറിയിട്ടുണ്ടെന്ന് നടന്‍ നസിറുദ്ദീന്‍ ഷാ.  100 വര്‍ഷങ്ങള്‍ക്കുശേഷം ഭാവി തലമുറ 2025 ലെ ബോളിവുഡ് സിനിമ നോക്കുമ്പോള്‍ അത് ഒരു ദുരന്തമായി തോന്നുമെന്നും സിനിമ കാലഘട്ടത്തിന്റെ രേഖപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വച്ച് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
നടി പാര്‍വതി തിരുത്തുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പണത്തിനുവേണ്ടി ജോലി ചെയ്യുന്നതില്‍ ആരും ലജ്ജിക്കേണ്ടതില്ല. പ്രതിഫലം മാത്രം മുന്നില്‍കണ്ട് താന്‍ ചില സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും നസറുദ്ദീന്‍ പറഞ്ഞു. 
 
ഭാഗ്യവശാല്‍ നിങ്ങള്‍ ചെയ്ത മോശം പ്രവര്‍ത്തികള്‍ ആളുകള്‍ ഓര്‍ക്കുന്നില്ലെന്നും ഒരു നടന്‍ എന്ന നിലയില്‍ നിങ്ങള്‍ ചെയ്ത നല്ല കാര്യങ്ങള്‍ മാത്രമേ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍