ധാരണ ലംഘിച്ചു: വ്യാഴാഴ്ച മുതല്‍ പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടന

സിആര്‍ രവിചന്ദ്രന്‍
ശനി, 17 ഫെബ്രുവരി 2024 (13:54 IST)
ധാരണ ലംഘിച്ചതിനാല്‍ വ്യാഴാഴ്ച മുതല്‍ പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്. തിയറ്ററുകളില്‍ റീലിസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍ ധാരണ ലംഘിച്ച് നിര്‍മ്മാതാക്കള്‍ ഒടിടിക്ക് നല്‍കുകയാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് റിലീസ് നിര്‍ത്തിവെയ്ക്കുന്നതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
 
സിനിമ റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷമേ ചിത്രങ്ങള്‍ ഒടിടിയില്‍ നല്‍കുകയുള്ളു എന്ന ധാരണ ലംഘിക്കപ്പെട്ടു. നിര്‍മാതാക്കളുടെ തിയറ്റര്‍ വിഹിതം 60ശതമാനത്തില്‍ നിന്ന് 55 ശതമാനമായി കുറയ്ക്കണമെന്നും ഫിയോക് ആവശ്യപ്പെട്ടു. അതേസമയം നിലവില്‍ തിയറ്ററുകളിലുള്ള സിനിമകളുടെ പ്രദര്‍ശനം തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article