അഭിനയത്തിൽ ചില ടെക്‌നിക്കുകൾ പ്രയോഗിക്കാറുണ്ട്, തുറന്നുപറഞ്ഞ് ഫഹദ്

Webdunia
ശനി, 21 മാര്‍ച്ച് 2020 (19:24 IST)
വ്യത്യസ്തമയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരെ വിസ്‌മയിപ്പിക്കാറുള്ള അഭിയതാവാണ് ഫഹദ് ഫാസിൽ. സ്വാഭാവികമായ അഭിനയം എന്നാണ് ഫഹദിന്റെ അഭിനയത്തെ കുറുച്ച് എല്ലാവരും പറയുന്ന കാര്യം, ചിരിയിലൂടെയും നോട്ടത്തിലൂടെയും പോലും ഫഹദിന്റെ കഥാപാത്രങ്ങൾ സംസാരിക്കാറുണ്ട്. ഇതെന്ത് ടെക്‌നിക്കാണ് എന്ന് ആരായാലും ചോദിച്ചുപോകും. ഇപ്പോഴിതാ അഭിനയത്തിൽ ടെക്നിക്കുകൾ പ്രയോഗിക്കാറുണ്ട് എന്ന് തുറന്നുപറയുകയാണ് ഫഹദ് ഫാസിൽ.
 
'തീര്‍ച്ചയായും, ഓരോ കഥാപാത്രത്തിനും വേണ്ടി വിവിധ തരത്തിലുള്ള ടെക്നിക്കുകള്‍ നമ്മള്‍ ഉപയോഗിക്കും. അത് ഞാന്‍ മാത്രമല്ല എന്റെ കൂടെ അഭിനയിക്കുന്ന ഓരോ അഭിനേതാക്കളും അവരുടെതായ രീതിയില്‍ അത്തരം ടെക്നിക്കുകള്‍ പ്രയോഗിക്കാറുണ്ട്. പലപ്പോഴും പോസ്റ്റ് പ്രൊഡക്ഷനില്‍ ഇരിക്കുന്ന സമയത്ത് ചില സീനുകള്‍ കാമ്പോള്‍ അയ്യോ അങ്ങനെയായിരുന്നില്ല ചെയ്യേണ്ടിയിരുന്നത് എന്ന് തോന്നും. 
 
ഉടന്‍ എഡിറ്ററോട് ആ സീന്‍ ഒഴിവാക്കാന്‍ പറ്റുമോ എന്ന് ചോദിക്കും. ഒരു രക്ഷയുമില്ലെന്ന് എഡിറ്റര്‍ പറഞ്ഞാല്‍ അടുത്ത ഓപ്ഷന്‍ സംഗീത സംവിധായകനാണ്. അഭിനയത്തില്‍ ഉണ്ടായ പാളിച്ച എന്തെങ്കിലും രീതിയില്‍ സംഗീതംകൊണ്ട് മറികടക്കാനാകുമോ എന്നാണ് സംഗീത സംവിധായകന്‍ അവിടെ നോക്കുക. അങ്ങനെ ഒരു സിനിമയുടെ ഭാഗമായ എല്ലാ ആള്‍ക്കാരുടെയും കഴിവിന്റെ മിക്സ്ച്ചറാണ് പ്രേക്ഷകന് മുന്നിലെത്തുന്ന സിനിമ. 
 
അതിരന്‍ എന്ന സിനിമ പൂര്‍ണമായും വിവേക് തോമസ് എന്ന സംവിധായകന്റെതാണ്. ആ സിനിമയുടെ കഥ നടക്കുന്ന കാലഘട്ടംപോലും നമുക്ക് തിരിച്ചറിയാന്‍ പറ്റില്ല. ദേശവും കാലവും ഒന്നും പറയാതെയാണ് ആ സിനിമ പ്രേക്ഷകനിലേക്ക് എത്തുന്നത്. ആ സിനിമയുടെ ടെക്നിക് അതാണ്. അതുപോലെ എന്റെ അഭിനയത്തിലും ഓരോ കഥാപാത്രത്തിലേക്ക് എത്തുമ്പോഴും ഓരോ ടെക്നിക്ക് ഞാന്‍ ഉപയോഗിക്കുന്നു എന്ന് മാത്രം. ഫഹദ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article