രണ്ടുയാത്രക്കാരുടെ കയ്യിൽ ഹോം ക്വറന്റൈൻ മുദ്ര, കെഎസ്ആർടി‌സി ബസ് പൊലീസ് തടഞ്ഞു

ശനി, 21 മാര്‍ച്ച് 2020 (13:33 IST)
ചാലക്കുടി: നെടുമ്പാശേരി എയർപോർട്ടിൽനിന്നും യാത്രക്കാരുമായി പോയ കെഎസ്ആർടിസി വോൾവോ ബസ് ചാലക്കുടിയിൽവച്ച് പൊലീസ് തടഞ്ഞു. കയ്യിൽ ഹോം ക്വറന്റൈൻ മുദ്ര പതിപ്പിച്ച രണ്ട് യാത്രക്കാർ ബസിൽ ഉണ്ട് എന്ന് വ്യക്തമായതൊടെയാണ് പൊലീസ് ബസ് തടഞ്ഞത്. ഷാർജയിൽ ഹോം ക്വറന്റൈന് നിർദേശിച്ചവരാണ് ഇവരെന്നാണ് വിവരം.
 
ഇന്നലെയാണ് ഇരുവരും ഷാർജയിൽനിന്നും ബംഗളുരുവിലെത്തിയത്. ഇന്ന് നെടുമ്പശേരിയിലെത്തിയ ഇവർ അങ്കമാലി വരെ ടാക്സിയിൽ വരികയും അങ്കമാലിയിൽനിന്നും കെഎസ്ആർടി‌സി ബസിൽ കയറി. യാത്രക്കാരുടെ കയ്യിൽ ഹോം ക്വറന്റൈൻ എന്ന മുദ്ര ശ്രദ്ധയിൽപ്പെട്ടതോടെ കണ്ടക്ടർ ഡിഎംഒയെ വിവരമറിയിക്കുകയായിരുന്നു.
 
ഒരാൾ തൃപ്രയാർ സ്വദേശിയും, മറ്റൊരാൾ മണ്ണൂത്തി സ്വദേശിയുമാണ്. ഇരുവരെയും പിഡബ്യുഡി റസ്റ്റ്‌ഹൗസിലേക്ക് മാറ്റി. 40 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഒവരെ പരിശോധനകൾക്കായി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ബസ് അണു വിമുതമാക്കിയ ശേഷമേ വിട്ടുനൽകൂ.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍