മരിച്ചാലും വേണ്ടില്ല, ഇന്ത്യ ലോകകപ്പ് നേടണമെന്നായിരുന്നു മനസിൽ, ലോകകപ്പിലെ ആ പ്രകടനത്തെ കുറിച്ച് യുവി

ശനി, 21 മാര്‍ച്ച് 2020 (17:38 IST)
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടറാണ് യുവ്‌രാജ് സിങ്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിൽ നിർണായക താരമായിരന്നു യുവി. അതിൽതന്നെ 2011 ലെ ലോകകപ്പിലെ പ്രകടനം. ഗ്രൗണ്ടിൽൽ ചോര ചർദ്ദിച്ചിട്ടും. ആത്മ‌വീര്യം തകരാതെ സെൻഞ്ചറി കുറിച്ചു. ബൗളിങിലും തിളങി യുവി തന്നെയായിരുന്നു ആ ടൂർണമെന്റിലെ താരം. ഇപ്പോഴിതാ ആന്നത്തെ ആ പ്രകടനത്തെ ഓർത്തെടുത്ത് പറയുകയാണ് യുവ്‌രാജ് സിങ്.  
 
ചെന്നൈയില്‍ നടന്ന മത്സരത്തിലെ ബാറ്റിങ്ങിനിടെ യുവ്‌രാജിന് പല തവണ ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടു. ഇടയ്ക്കിടെ വൈദ്യ സഹായം തേടി. പലതവണ ഗ്രൗണ്ടിൽ ഛർദ്ദിച്ചു അതില്‍ ചോരയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ക്യാൻസറിന്റെ ആദ്യ ലക്ഷണങ്ങളായിരുന്നു അത്. 'ചെന്നൈയിലെ കടുത്ത ചൂട് കാരണമാണ് ഈ ഇതെന്നാായിരുന്നു ഞാന്‍ കരുതിയിരുന്നത്. ലോകകപ്പില്‍ ഒരു സെഞ്ചുറി നേടണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. 
 
ആറാം നമ്പരില്‍ ഇറങ്ങിയിരുന്നതിനാല്‍ പലപ്പോഴും എനിക്കത് സാധിച്ചിരുന്നില്ല. ഇനി ഇതിനു ശേഷം ഞാന്‍ മരിച്ചാലും ഇന്ത്യ ലോകകപ്പ് നേടണമെന്നാണ് ഞാനന്ന് ദൈവത്തോട് പ്രാര്‍ഥിച്ചത്' യുവി പറഞ്ഞു. വിൻഡീസിനെതിരായ മത്സരത്തില്‍ ലോകകപ്പിലെ തന്റെ കന്നി സെഞ്ച്വറി നേടി യുവി. 123 പന്തുകളിൽനിന്നും 10 ഫോറും രണ്ടു സിക്‌സുമടക്കം 113 റണ്‍സെടുത്തു. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും താരം വീഴ്ത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍