മമ്മൂട്ടിയുടെ സിനിമയില്‍ ദുല്‍ഖര്‍ ! ആരാധകര്‍ കാത്തിരിക്കുന്ന പ്രഖ്യാപനം എപ്പോള്‍ ? ദുല്‍ഖറിന് പറയാനുള്ളത്

കെ ആര്‍ അനൂപ്
ബുധന്‍, 2 ഓഗസ്റ്റ് 2023 (10:40 IST)
എന്നാണ് മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യുക, എന്ന ചോദ്യം കാലങ്ങളായി ദുല്‍ഖറിന് മുന്നില്‍ എത്താറുള്ളതാണ്. ഇപ്പോഴിതാ വീണ്ടും ആ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ദുല്‍ഖര്‍.
 
വാപ്പച്ചിയോട് നിങ്ങള്‍ ഇതേ ചോദ്യം ചോദിക്കുമ്പോള്‍ കിട്ടാറുള്ള മറുപടി തന്നെയാണ് എനിക്കും കിട്ടാറുള്ളത്. അങ്ങനെ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അത് നടക്കുമോ എന്ന് അറിയില്ല. എല്ലാവരെയും പോലെ ഞാനും മമ്മൂട്ടി ഫാന്‍ ബോയ് ആണ്. അദ്ദേഹത്തിന്റെ സിനിമയില്‍ എവിടെയെങ്കിലും സ്‌ക്രീന്‍ സ്‌പേസ് കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ല. അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ താന്‍ അതിന്റെ ഭാഗമാകും എന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
 
കിംഗ് ഓഫ് കൊത്ത റിലീസിനായി കാത്തിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article