കണ്ണൂര്‍ സ്‌ക്വാഡിനെ അഭിനന്ദിച്ച് ദുല്‍ഖര്‍ സല്‍മാന്‍,ഭീഷ്മ പര്‍വത്തിന് ശേഷം 50 കോടി ക്ലബ്ബില്‍ തൊട്ട് മമ്മൂട്ടി ചിത്രം

കെ ആര്‍ അനൂപ്
ശനി, 7 ഒക്‌ടോബര്‍ 2023 (10:17 IST)
'കണ്ണൂര്‍ സ്‌ക്വാഡ്'50 കോടി ക്ലബ്ബില്‍ എത്തിയ വിവരം കഴിഞ്ഞ ദിവസമാണ് നിര്‍മ്മാതാക്കള്‍ പങ്കുവെച്ചത്. റിലീസ് ചെയ്ത ഒമ്പതാം ദിവസമാണ് ഈ നേട്ടത്തില്‍ എത്തിയത്. കണ്ണൂര്‍ സ്‌ക്വാഡിന്റെ മുഴുവന്‍ ടീമിനെയും അഭിനന്ദിച്ച് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത്.
  ''കണ്ണൂര്‍ സ്‌ക്വാഡിന്റെ എല്ലാ ടീം അം?ഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഒപ്പം ചിത്രത്തിന് നല്‍കുന്ന അവസാനമില്ലാത്ത സ്‌നേഹത്തിന് പ്രേക്ഷകരോട് വലിയ നന്ദി'',-എന്നാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.
  
ദുല്‍ഖറിന്റെ തന്നെ വെഫേറര്‍ ഫിലിംസ് ആണ് കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററില്‍ എത്തിച്ചത്. ഭീഷ്മ പര്‍വത്തിന് ശേഷം മമ്മൂട്ടിയുടെ 50 കോടി ക്ലബ്ബില്‍ എത്തുന്ന ചിത്രം കൂടിയാണിത്.
 
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് സെപ്റ്റംബര്‍ 28നാണ് പ്രദര്‍ശനത്തിനെത്തിയത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article